വിശ്വാസി സമൂഹങ്ങൾക്ക് കോയാക്കയുടെ പ്രബോധനം. മനുഷ്യരേ! നിങ്ങളുടെ നാഥനെ സൂക്ഷിച്ചുകൊള്ളുക. ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുക. അന്ന് ഒരു ജനയിതാവും തന്റെ സന്താനത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല. ഒരു സന്താനവും തന്റെ ജനയിതാവിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നവനാവുകയുമില്ല. അല്ലാഹുവിന്റെ വാഗ്‌ദാനം തീർച്ചയായും സത്യമാണ്. അതുകൊണ്ട് (ഏത് നിമിഷവും പിരിഞ്ഞു പോകേണ്ട ഈ) ഐഹിക ജീവിതം ഒരിക്കലും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (സൂറത്തു ലുഖ്മാ 8/33)
നബി (സ) മുആദുബ്‌നു ജബൽ (റ)വിനെ യമനിലേക്ക് അയക്കുമ്പോൾ അരുളിയതായി ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. “നീ മുഖേന ഒരു വ്യക്തി ഹിദായത്തിലായാൽ അതാകുന്നു ഈ ലോകത്തെക്കാളും അതിലുള്ള സർവ വസ്‌തുക്കളേക്കാളും നിനക്ക് ഉത്തമം.
നബി (സ) പറഞ്ഞതായി മുഅവിയ (റ) നിവേദനം: നിങ്ങളുടെ മുൻപുള്ള കിത്താബിൻ്റെ അഹ്‌ലുകാർ അവർ 72 വി ഭാഗമായി ഭിന്നിച്ചു എൻ്റെ ഈ മില്ലത്ത് 73 വിഭാഗഭാഗമാകും. 72 വിഭാഗവും നരകത്തിലാണ് ഒരു വിഭാഗം മാത്രം സ്വർഗത്തിലും. അവരാണ് ഞാനും എൻ്റെ സ്വഹാബാക്കളും ഏതിലാണോ ആ മാർഗ്ഗം പിൻപറ്റിയവർ. അവരാണ് യഥാർത്ഥ വിശ്വാസികൾ.
മേൽ ഉദ്ധരിച്ച ഖുർആൻ സൂക്തവും തഴെ ഉദ്ധരിച്ച രണ്ട് നബിവചനവും ആസ്‌പദമാക്കിയാണ് കോയാക്കയുടെ ഈ സന്ദേശം. ഒരു വിശ്വാസിയെ മറ്റൊരു വിശ്വാസിക്ക് വിശ്വാസമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യരുടെ യുക്തിയും ബുദ്ധിയും അറിവിൻ്റെയും എല്ലാ മാർഗ്ഗങ്ങളും അടഞ്ഞാലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിറഞ്ഞ സത്യമാർഗ്ഗത്തിലേക്ക് നിഷ്കളങ്കം ഖേദിച്ചു മടങ്ങുന്നവർക്കും അവന്റെ തൃപ്‌തി കരസ്ഥമാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും സൂക്ഷമതയോടെ ജീവിതം നയിക്കാൻ പരിശ്രമിക്കുന്ന അടിമകൾക്ക് അവൻ്റെ എല്ലാ നന്മകളും പ്രതീക്ഷിക്കാവുന്നതാണ് .
അല്ലാഹുവിന്റെറെ അപാരമായ അനുഗ്രഹത്താൽ അതി കഠിനമായ പരീക്ഷണത്തിലൂടെ അവൻ്റെ കാരുണ്യം നിറഞ്ഞ സംരക്ഷണത്തിൽ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ അമ്പംകുന്ന് എന്ന പ്രദേശത്ത് 50 വർഷത്തിനു മേലെയായി കോയാക്കയുടെ നേതൃത്വത്തിൽ ദിക്ക്ർ മജ്‌ലിസ് നടന്നുവരുന്നു.
ഫർള് നിസ്കാരസമയം ഒഴികെ എല്ലാ സമയവും രാപ്പകൽ ഭേദമില്ലാതെ ഖുർആനിൽ ആദ്യാവസാനം പരന്നുകിടക്കുന്നതും ഹദീസ് ഗ്രന്ഥങ്ങളിൽ സവിസ്‌തരം പ്രതിപാദിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ 99 നാമങ്ങളും അവയുടെ വിശേഷണങ്ങൾ ഉൾക്കൊള്ളുന്നവ ക്രോഡീകരിച്ച ദിക്റുകളും സ്വലാത്തുകളും ഖുർആൻ പാരായണവും എല്ലാ സമയവും രാപ്പകൽ ഭേദമന്യേ നടന്നുകൊണ്ടിരിക്കുന്നു.
അതുപോലെ ജാതിമത ഭേദമന്യേ രാപ്പകൽ ഭേദമില്ലതെ ഓരോ വർഷവും പതിനായിരങ്ങൾ ഭക്ഷണം കഴിച്ചു പോകുന്നു വന്നവർ വീണ്ടും വീണ്ടും വന്ന് അവരവരുടെ ആത്മീക ഭൗതിക കാര്യങ്ങൾക്ക് പരിഹാരം തേടുകയും അത്മിയതയുടെ സുഖം അനുഭവികുകയും ചെയ്യുന്നു.
ആകാശഭൂമിയുടെയും അവയിൽ ഉള്ളവയുടെയും സൃഷ്ടാവ്വും നിയന്താവും സംരക്ഷകനും അന്നദാതാവും ഇഹത്തിലും പരത്തിലും പരമാധികാരിയും നാം കാണുന്നതും കാണാത്തതും കേൾക്കുന്നതും കേൾക്കാത്തതും ഉഹിക്കുന്നതും ഉഹിക്കാത്തതുമായ സർവ്വതിന്റെയും ഏക ഉടമസ്ഥനുമായ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനും പരാശ്രയം ആവശ്യമില്ലാത്തവനും സർവ്വരുടെയും ആശ്രയകേന്ദ്രവും ഉദ്ദേശിക്കുന്നത് എന്തും ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ ഉദ്ദേശിക്കുന്നതുപോലെ നടപ്പിൽ വരുത്താൻ കഴിവുള്ള അതീവശക്തിക്കുടയവനും അതീവ സൂക്ഷ്‌മജ്ഞാനിയും അവനീലേക്ക് നിഷ്കളങ്കം ഖേദിച്ചു മടങ്ങുന്നവർക്ക് മാപ്പ് നൽകുന്നവനും അല്ലാഹുവിനെ അറിഞ്ഞ് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുന്നവനുമാകുന്നു.
അല്ലാഹുവിലും അവൻ്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പ്രവാചകന്മാരിലും ഖളാഅ് ഖദ്റിലും അന്ത്യദിനത്തിലെ അഥവാ പുനരുദാനദിനത്തിലെ വിചാരണയിലും തുടർന്നുള്ള രക്ഷാശിക്ഷകളുടെ ഭാഗമായി വിധിക്കപ്പെടുന്ന സ്വർഗ്ഗ നരകങ്ങളിലും വിശ്വസിക്കുന്നവർ ഏത് ഇമാമിൽ വിശ്വസിക്കുന്നവരായലും ഏതു സംഘടനകളിൽ പ്രവർത്തിക്കുന്നവരായാലും ഏതു മദ്ഹബിൽ വിശ്വസിക്കുന്നവരായാലും ഏതു ത്വരീഖത്ത്കാരായാലും;
അല്ലാഹുവിലും അവൻ്റെ പ്രവാചകരിലും പ്രവാചകർക്ക് നൽകിയ ഖുർആനിലെ നിയമവിധി വ്യവസ്‌ഥകളിലും വിശ്വസിക്കുന്നവരോട് അല്ലാഹു ഖുർആൻനിലൂടെ വിളബരം ചെയ്യുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളിൽ നിന്നുള്ള അധികാരസ്‌ഥന്മാരെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ ഭിന്നിച്ചാൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങൾ മടക്കുക. (സൂറത്തുന്നിസാഅ് /59).
നന്മയും തിന്മയും നിറഞ്ഞ നമ്മുടെ ഇഹലോകജീവിതം സത്യമായതുപോലെ നമ്മുടെ പരലോകജീവിതവും സത്യമാണ്. അതുകൊണ്ട് നിങ്ങൾക്കു കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. (സൂറത്തുത്താഗാബുൻ/16).
നമ്മുടെ ഇഹലോക ജിവിതത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ എല്ലാ നന്മതിന്മകൾക്കും വിധി പറയുന്ന ഒരു ദിവസം; അന്ത്യനാൾ അഥവാ പുനരുധാനത്തിന്റെയും വിചാരണയുടെയും നാൾ; ഓരോ നന്മക്കും അതിനനുസൃതമായ പ്രതി ഫലവും; ഓരോ തിന്മക്കും അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാപ്പ് നൽകുകയും മാപ്പ് നൽകാത്തവർക്ക് അതിനനുസൃതമായ ശിക്ഷയും വിധിക്കുന്ന ഒരു ദിവസം വാരാനിരിക്കുന്നു. അതും സത്യമാണ്. നന്മ നിറഞ്ഞ ജീവിതം നയിച്ച നമ്മുടെ ആദിപിതാവായ ആദം (അ) ഭൂമിയിൽ വരുന്നതിനു മുന്നേ ജീവിച്ചതും അവർ നേരിട്ട് കണ്ട് അനുഭവിച്ചതും സന്താനങ്ങക്ക് അനുഭവങ്ങൾ പങ്കുവെച്ചതുമായ സ്വർഗ്ഗവും സത്യമാണ്. അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിടുന്ന് കൊണ്ടുവന്ന പരിശുദ്ധ ദീനിലും വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ഔദാര്യത്താൽ കോയാക്ക ക്രോഡീകരിച്ച ദിക്റുകളും സന്ദേശങ്ങളും ഉപദേശങ്ങളും എത്തിക്കുകയാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശ്യലക്ഷ്യം.
ഈ വെബ്സൈറ്റ് കൊണ്ടുദ്ദേശിക്കുന്നത് ഇത് കാണുന്നവർ ഇത് ഓരോന്നും ശരിക്കുമനസ്സിലാക്കി അതിനനുസൃതമായി ജീവിതം നയിക്കാൻ പരിശ്രമിക്കുന്നവരുടെയും നമ്മുടെയും പരലോകവിജയവും അല്ലാഹുവിന്റെ ഔദാര്യമായ തൃപ്‌തിയും മാത്രമാണ്.
ഇതുകൊണ്ട് ഭൗതിക ലക്ഷ്യങ്ങളൊന്നും ലക്ഷ്യമാക്കുന്നില്ല.
ഇഷ്ടമുള്ളവർക്ക് വശ്വസിക്കാം.
ഇഷ്ടമുള്ളവർക്ക് നിരാകരിക്കാം.
ദൈവസ്മരണയ്ക്കും ആത്മീയ പ്രതിഫലനത്തിനുമുള്ള പതിവ് മജ്ലിസ്കൾ. വ്യാഴാഴ്ച രാത്രി പ്രത്യേക പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള മജ്ലിസ്.
ഇസ്‌ലാമിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ പരിപാടികളും പ്രഭാഷണങ്ങളും.
ഖുർആൻ പാരായണം, വ്യാഖ്യാനം, ഓർമ്മ എന്നിവ പഠിക്കുന്നതിനുള്ള ക്ലാസുകൾ
രാദേശിക സമൂഹത്തെ സേവിക്കുന്നതിനും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങൾ
ഇസ്‌ലാമിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വിശ്വാസത്തിന്റെ ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
മുസ്‌ലിം സമൂഹത്തിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
സഹാനുഭൂതിയോടും ദയയോടും കൂടി സമൂഹത്തെ സേവിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.
എല്ലാ വിഭാഗം ജനങ്ങളുടെയും ആശ കേന്ദ്രം ആയി എല്ലാവര്‍ക്കും സാന്ത്വനം, സേവനം, സംരക്ഷണം നല്‍കുന്ന അഗതി പരിപാലനം എന്നിവ ഞങ്ങൾ ചെയതു കൊണ്ടിരിക്കുന്നു.
1972ൽ സ്ഥാപിതമായ അമ്പoകുന്ന് കൊയാക്ക മജ്ലിസ് അമ്പത് വർഷത്തിലേറെയായി ഇസ്‌ലാമിക ദഅവ പ്രവര്ത്തന ങ്ങളുടെയും പഠനത്തിന്റെയും ആത്മീയ വളർച്ചയുടെയും കേന്ദ്രമാണ്.